ഇരുവൃക്കകളും തകരാറിലായ സ്വരാജ് തുളസിപ്പടി ആറ്റുകുഴിയിൽ ജോജിമോൻ സഹയനിധിയുമായി കട്ടപ്പന മ്യൂസിക് ക്ലബ്ബിന്റെ ഗാനമേള.
ഹൃദയസംബന്ധമായ രോഗം ബാധിച്ച അമ്മയുടെയും വാർദ്ധക്യത്തിൽ എത്തിയ പിതാവിന്റെയും സംരക്ഷണയിലാണ് അവിവാഹിതനായ ജോജിമോൻ കഴിയുന്നത്. കഴിഞ്ഞ 6 വർഷമായി കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയിലാണ്.
ഇപ്പോൾ ആഴ്‌ചയിൽ മൂന്ന് ഡയാലിസിസ് ചെയ്‌തു വരുന്നു. ഈ നിർധന കുടുംബം ഇതുവരെയുള്ള ചികിത്സയ്ക്കായി ഭീമമായ തുക ചെലവഴിച്ചു കഴിഞ്ഞു. നല്ലവരായ നാട്ടുകാരുടെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും സഹായത്തിലാണ് ഇപ്പോൾ നിത്യവൃത്തിക്കും ചികിത്സക്കുമുള്ള പണം കണ്ടെത്തുന്നത്.
കിഡ്‌നി മാറ്റിവയ്ക്കുന്നതിനും തുടർ ചികിത്സക്കുമുള്ള പണം കണ്ടെത്തുന്നതിനും ഈ കുടുംബത്തെ സഹായിക്കുന്നതിനുമായി കട്ടപ്പനയിൽ പ്രവർത്തിക്കുന്ന കട്ടപ്പന മ്യൂസിക് ക്ലബ്ബിലെ 30 ളം അംഗങ്ങൾ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കട്ടപ്പന പുതിയ ബസ് സ്റ്റണ്ടിൽ ഗാനമേള നടത്തിയാണ് പണം കണ്ടെത്തുന്നത്.
നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.മ്യൂസിക്ക് ക്ലബ്ബ് പ്രസിഡന്റ ജോമോൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ വി.ആർ സജി, ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ്, കാർട്ടൂണിസ്റ്റ് സജിദാസ് മോഹൻ ,ബിജോയി സ്വരലയ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് 10 മണിക്കൂർ നീണ്ടു നിൽക്കുന്ന ഗാനമേളക്കും തുടക്കം കുറിച്ചു.ചികിത്സാ സഹായ നിധിയോട് ബസ് യാത്രക്കാരും വ്യാപാരികളും പൊതുജനങ്ങളും സഹകരിച്ചു.





