കട്ടപ്പന ബിആര്‍സിയിലെ സാമ്പത്തിക ക്രമക്കേട്; കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്
കട്ടപ്പന ബിആര്‍സിയിലെ സാമ്പത്തിക ക്രമക്കേടില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കരാര്‍ ജീവനക്കാരായ അശോക് വി ജോസഫ്, അഞ്ജലിദാസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഒരു കോടിയോളം രൂപ നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

