മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണം; മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്

Jul 23, 2026 - 11:35
 0
മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണം; മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്
This is the title of the web page

മറയൂർ പള്ളനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്. സ്കൂൾ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് കാർത്തിക് പാണ്ടി എന്ന വിദ്യാർത്ഥിയെ കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയാണ് മറയൂർ പള്ളനാട് മേഖലയിൽ കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങിയത്. തുടർന്ന് നാട്ടുകാർ കാട്ടുപോത്തിനെ ഓടിച്ച് വനമേഖലയിലേക്ക് കയറ്റി. 

സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.തുടർച്ചയായി കാട്ടുപോത്തുകൾ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തുകയാണെന്ന്നാട്ടുകാർ ആരോപിച്ചു. ഇതോടെ വനംവകുപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. മുൻപും മറയൂർ ടൗണിലും പഞ്ചായത്ത് ഓഫീസിലും കാട്ടുപോത്ത് ഇറങ്ങി നാശനഷ്ടം വരുത്തിയിരുന്നു. അന്ന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow