വി എസ് അച്യുതാനന്ദൻ ഒന്നാം ചരമവാർഷിക അനുസ്‌മരണം 21 ന് കട്ടപ്പനയിൽ

Jul 20, 2026 - 15:47
 0
വി എസ് അച്യുതാനന്ദൻ ഒന്നാം ചരമവാർഷിക അനുസ്‌മരണം 21 ന് കട്ടപ്പനയിൽ
This is the title of the web page

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ധീരപോരാളിയും സിപിഐ എമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻമുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി 21 ന്(ചൊവ്വാഴ്‌ച) സമുചിതമായി ആചരിക്കും. പാർടി ഓഫീസുകൾ അല ങ്കരിച്ചും പതാക ഉയർത്തിയും പുഷ്പാർച്ചനയും പ്രഭാതഭേരിയും നടത്തിയും സ്‌മരണ പുതുക്കും.വൈകിട്ട് നാലിന് ഇടുക്കിക്കവലയിൽനിന്ന് ആരംഭിക്കുന്ന അനുസ്മരണ റാലിയിൽ തൊഴിലാളികൾ, കർഷകർ, വിവിധ സംഘടന പ്രവർത്തകർ തുടങ്ങി നൂറുകണക്കിനാളുകൾ അണിനിരക്കും. ഓപ്പൺ സ്റ്റേഡിയത്തിൽ ജില്ലാ സെക്രട്ടറി സി വി വർഗീസ് സമ്മേളനം ഉദ്ഘാടനംചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ജില്ലാ കമ്മിറ്റിയംഗം വി ആർ സജി, ഏരിയാ സെക്രട്ടറി മാത്യു ജോർജ് തുടങ്ങിയവർ സംസാരിക്കും. രാവിലെ പാർടി ഓഫീസുകളിലും ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തലും പുഷ്‌പാർച്ചനയും നടക്കും. കയർ ഫാക്ടറി തൊഴിലാളിയായിരുന്ന വി എസിലെ നേതാവിനെ കണ്ടെത്തിയത് പി കൃഷ്‌ണപിള്ളയാണ്. 1940 ൽ 17 ാം വയസിൽ പാർടി അംഗമായി. പുന്നപ്ര വയലാർ പ്രക്ഷോഭത്തിൻ്റെ നേതൃനിരയിലെത്തിയ അദ്ദേഹം അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശപ്പോരാട്ടത്തിൽ മുന്നണിപ്പോരാളിയായി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. പാരിസ്ഥിതിക പ്രശ്‌നങ്ങളെ വർ ഗസമരത്തിന്റെ ഭാഗമായിക്കണ്ട് ഇടപെട്ടു. സ്ത്രീ സമത്വ ആശയങ്ങൾ ക്കൊപ്പം നിലയുറപ്പിക്കുകയും അവരുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ പോരാടുകയും ചെയ്തു‌. മതരാഷ്ട്രവാദികളുടെ അജൻഡയെ തുറന്നുകാട്ടി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സംഘപരിവാർ നയിക്കുന്ന കേന്ദ്ര സർക്കാർ, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന എല്ലാ ഗുണപരമായ മൂല്യങ്ങളെയും ഇല്ലാതാക്കുകയാണ്. അതേ നയങ്ങൾ നടപ്പാക്കാൻ യുഡിഎഫ് സർക്കാരും ശ്രമിക്കുന്നു. ഇതിനെതിരായ പോരാട്ടങ്ങൾക്ക്, ജീവിതംതന്നെ നാടിനെ സംരക്ഷിക്കാനുള്ള സമരമാക്കി മാറ്റിയ വി എസിൻ്റെ ഓർമകൾ കരുത്ത് പകരുമെന്നും നേതാക്കൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആർ സജി,ഏരിയ സെക്രട്ടറി മാത്യു ജോർജ്, എം സി ബിജു, ടോമി ജോർജ് എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow