ചിന്നക്കനാലിൽ ട്രാക്ടർ മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു.
ചിന്നക്കനാലിൽ ട്രാക്ടർ മറിഞ്ഞ് അപകടം. ഡ്രൈവർ മരിച്ചു. സൂര്യനെല്ലി കരയിൽ താമസിക്കുന്ന കണ്ണൻ (45) ആണ് അപകടത്തിൽ മരിച്ചത്. ചിന്നക്കനാൽ വില്ലേജ് 301 കോളനിയിൽ നിന്നും തടി കയറ്റി വന്ന ട്രാക്ടർ മറിഞ്ഞാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

