തൊടുപുഴ നഗരസഭയിലെ ഭരണ സ്തംഭനം; സിപിഎം നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Jul 17, 2026 - 19:45
 0
തൊടുപുഴ നഗരസഭയിലെ ഭരണ സ്തംഭനം;  സിപിഎം നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
This is the title of the web page

തൊടുപുഴ നഗരസഭയിലെ ഭരണ സ്തംഭനത്തിനെതിരെ സിപിഎം നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് സമരം ഉദ്ഘാടനം ചെയ്തു. തൊടുപുഴ നഗരസഭയില്‍ യുഡിഎഫ് ഭരണസമിതി അധികാരത്തിലേറിയിട്ട് ഏഴുമാസത്തിലേറെയായി. നാളിതുവരെ ഒരു വികസന പദ്ധതികളും നടപ്പാക്കിയിട്ടില്ല. സെക്രട്ടറിയടക്കം പ്രധാനപ്പെട്ട പല തസ്തികകളിലും ജീവനക്കാരില്ല. അതിനിടയിലാണ് ഭരണസമിതിക്കുള്ളില്‍ ചേരിപ്പോരും തമ്മിലടിയും രൂക്ഷമായിരിക്കുന്നത്. നഗരത്തിലെ വെള്ളക്കെട്ട്, മാലിന്യ സംസ്‌കരണം, തെരുവ് വിളക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജനജീവിതത്തെ ബാധിച്ചതായും നേതാക്കള്‍ പറഞ്ഞു. 

കൂടാതെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ടോയ്‌ലറ്റ് കോംപ്ലക്‌സ്, കോലാനിയില്‍ ആരംഭം കുറിച്ച നഗരസൗന്ദര്യവത്കരണം പോലെയുള്ള പദ്ധതികള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ഉദ്ഘാടനം നടത്തി ജനങ്ങളെ പറ്റിക്കുന്ന സമീപനമാണ് യുഡിഎഫ് നടത്തിയതെന്നും നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി മേരി, ജില്ലാ സെക്രട്ടേറിയറ്റംഗം മുഹമ്മദ് ഫൈസല്‍, ജില്ലാ കമ്മിറ്റിയംഗം വി.വി മത്തായി, ഏരിയ സെക്രട്ടറിമാരായ ടി.ആര്‍ സോമന്‍, ലിനു ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow