വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളി സ്ത്രീക്ക് പരിക്ക്
കാട്ടുപന്നിയുടെ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളി സ്ത്രീക്ക് പരിക്ക്
വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റ് ഡീപ്റ്റിൻ ഡിവിഷനിലാണ് ഇതര സംസ്ഥാന തൊഴിലാളി സ്ത്രീക്ക് കാട്ടു പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെയായിരുന്നു സംഭവം. അരണക്കൽ എസ്റ്റേറ്റ് തൊഴിലാളിയായ അജീറം നെസയ്ക്കാണ് (50) കാട്ടു പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. എസ്റ്റേറ്റിൽ രാവിലെ ജോലിക്കെത്തിയ അജീറം നെസ്യ്ക്ക് നേരെ ഓടിയെത്തിയ കാട്ടുപന്നി കുത്തിയതോടെ ഇവർ നിലത്ത് വീഴുകയായിരുന്നു. കൂടെ ജോലിക്കുണ്ടായിരുന്ന തൊഴിലാളികൾ എസ്റ്റേറ്റ് അധികൃതരെ വിവരമറിയിക്കുകയും പരിക്കേറ്റ അജീറം നെസയെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയുമായിരുന്നു. പരിക്ക് ഗുരതരമല്ല.