വിദ്യാഭ്യാസ കാവിവത്കരണം; സിപിഐ കട്ടപ്പനയില്‍ മാര്‍ച്ച് നടത്തി

Jun 24, 2026 - 20:07
 0
വിദ്യാഭ്യാസ കാവിവത്കരണം; സിപിഐ  കട്ടപ്പനയില്‍ മാര്‍ച്ച്  നടത്തി
This is the title of the web page

വിദ്യാഭ്യാസ മേഖലയാകെ കാവിവത്കരണം നടപ്പിലാക്കുന്നതിനെതിരെ സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് ഓഫീസിന് മുന്‍പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറിയേറ്റംഗം കെ എന്‍ കുമാരന്‍ അധ്യക്ഷത വഹിച്ചു.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി ആര്‍ ശശി സമരം ഉദ്ഘാടനം ചെയ്തു.രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയെ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്നും വെട്ടിയതിന് പിന്നാലെ വിദ്യാര്‍ത്ഥിസമൂഹത്തിന്റെ മനസില്‍ നിന്നും മഹാത്മാവിനെ മായിച്ചുകളയുവാനും അതുവഴി ഗാന്ധിജിയെ വെടിവച്ച് കൊലപ്പെടുത്തിയ നാഥുറാം വിനായക ഗോഡ്‌സെയെ ഇന്ത്യന്‍ ജനതയുടെ മനസുകളില്‍ പ്രതിഷ്ടിക്കുവാനുമുള്ള ഗൂഡതന്ത്രം മെനയുകയാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ എന്ന് അദ്ദേഹം ആരോപിച്ചു. ഇതുവഴി പി.എം ശ്രീ പദ്ധതി നടപ്പിലാക്കുവാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന് കുടപിടിക്കുകയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ എന്നും ഒരു കാരണവശാലും പദ്ധതി കേരളത്തില്‍ നടപ്പിലാക്കുവാന്‍ പാടില്ലെന്നും വി ആര്‍ ശശി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മണ്ഡലം സെക്രട്ടറി സി എസ് അജേഷ്, അസിസ്റ്റന്റ് സെക്രട്ടറി വി റ്റി ഷാന്‍, ആനന്ദ് വിളയില്‍, കെ ജെ ജോയിസ്, റ്റി സി കുര്യന്‍ എന്നിവര്‍ സംസാരിച്ചു. തങ്കമണി സുരേന്ദ്രന്‍, കെ ആര്‍ ജനാദ്ധനന്‍ നായര്‍, കെ എസ് രാജന്‍, പി ജെ സത്യപാലന്‍, സജി കുന്നുംപുറം, സനീഷ് മോഹനന്‍, ബെന്നി മുത്തുമാക്കുഴി, ബിന്ദുലത രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow