സഹോദരനൊപ്പം മീൻ പിടിക്കാൻ ഇറങ്ങി; ഇടുക്കി പെരിയാർവാലിയിൽ 17 കാരൻ മുങ്ങി മരിച്ചു

May 30, 2026 - 17:02
 0
സഹോദരനൊപ്പം മീൻ പിടിക്കാൻ ഇറങ്ങി; ഇടുക്കി പെരിയാർവാലിയിൽ 17 കാരൻ മുങ്ങി മരിച്ചു
This is the title of the web page

കീരിത്തോട് പെരിയാർ വാലിയിൽ മീൻ പിടിക്കാനിറങ്ങിയ 17കാരൻ വെള്ളത്തിൽ മുങ്ങിമരിച്ചു. മുരിക്കാശ്ശേരി തേക്കും കണ്ടം സ്വദേശി കല്ലിങ്കൽ രതീഷ് (17) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.മുരിക്കാശ്ശേരിയിൽ നിന്ന് ചേട്ടൻ അജീഷിനൊപ്പം മീൻ പിടിക്കാൻ എത്തിയതായിരുന്നു രതീഷ്. പെരിയാർ വാലിയിൽ മീൻ പിടിക്കുന്നതിനിടെയാണ് രതീഷ് വെള്ളത്തിൽ മുങ്ങിപ്പോകുന്നത്.

ഇത് കണ്ട ചേട്ടൻ അജീഷ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ പ്രദേശവാസികൾ ഇരുവരെയും കരയ്ക്ക് കയറ്റി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രതീഷിന്റെ ജീവൻ രക്ഷിക്കാനായില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പതിനാറാം ഗവൺമെന്റ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു രതീഷ്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow