തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണു; 5 പേർക്കു പരുക്ക്
വെമ്പായത്ത് ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടിവീണ് കുട്ടികള്‍ അടക്കം അഞ്ചു പേർക്ക് പരുക്ക്. ഗുരുതരമാണെന്നാണു സൂചന. നാലു പേരെ സ്വകാര്യ ആശുപത്രിയിലേക്കും ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ലാൻഡ് റൈഡിന്റെ വെല്‍ഡിങ് ഇളകി പൊട്ടി വീഴുകയായിരുന്നു. അപകടമുണ്ടായപ്പോൾ പതിനഞ്ചോളം പേര്‍ റൈഡിലുണ്ടായിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.



