ഇടുക്കിയില്‍ വന്‍ കഞ്ചാവ് വേട്ട; 8 കിലോ കഞ്ചാവുമായി 7 യുവാക്കള്‍ തങ്കമണി പോലീസിന്റെ പിടിയില്‍
ഇടുക്കി ഈട്ടിത്തോപ്പില്‍ വന്‍ കഞ്ചാവ് വേട്ട. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 8 കിലോ കഞ്ചാവും 7 യുവാക്കളെയും തങ്കമണി പോലീസ് പിടികൂടി. പോലീസ് ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു. ഈട്ടിത്തോപ്പ് കൊച്ചുമറ്റത്തില്‍ തോമസിന്റെ വീട്ടില്‍ നിന്നുമാണ് പ്രതികളേയും കഞ്ചാവും പോലീസ് പിടികൂടിയത്. എറണാകുളം ഭാഗത്ത് നിന്നും എത്തിച്ച കഞ്ചാവാണ് തങ്ങള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി.
വീട്ടുടമ ഈട്ടിത്തോപ്പ് കൊച്ചുമറ്റത്തില്‍ തോമസ് (23), ചെമ്പകപ്പാറ ചെരുവ്കാലായില്‍ ആല്‍ബിന്‍ (20), നാങ്കുതൊട്ടി മണിമലക്കുന്നേല്‍ ജിന്‍സ്‌മോന്‍ മാത്യു (24), മേലെചിന്നാര്‍ കമ്മട്ടിക്കല്‍ വിമല്‍ റോയി (21), കൊച്ചുതോവാള കുന്നുംപുറത്ത് ഷില്‍റ്റു ഷാജി (23), തോവാള ആശ്രമംപടി പുല്‍പ്പാറക്കല്‍ ശരത് സാബു (23), തേക്കിന്‍കാനം കാരിയേലില്‍ നോബിള്‍ എല്‍ദോസ് (22) എന്നിവരാണ് പിടിയിലായത്. ഇവര്‍ നിരന്തരം കഞ്ചാവ് വില്‍പ്പനയും ഉപയോഗവും നടത്തി വന്നിരുന്നതായ് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.





