നാല് ദിവസത്തിനിടെ രണ്ട് തവണ പെട്രോൾ ഡീസൽ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനദ്രോഹമാണെന്ന് സി പി ഐ ജില്ലാ കൗൺസിൽ
നാല് ദിവസത്തിനിടെ രണ്ട് തവണ പെട്രോൾ ഡീസൽ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനദ്രോഹമാണെന്ന് സി പി ഐ ജില്ലാ കൗൺസിൽ ചുണ്ടി കാണിച്ചു.ഇന്ധന വില വർദ്ധനവ് ഊർജ്ജ പ്രതിസന്ധിയിലേക്കും രാസവള ക്ഷമത്തിലേക്കും നയിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. രാസവള ക്ഷാമം ഭക്ഷ്യ ക്ഷാമത്തിനിട നൽകുമെന്ന ബോദ്ധ്യം കേന്ദ്ര സർക്കാർ മറക്കുന്നുവെന്ന് യോഗം കുറ്റപ്പെടുത്തി.
സ്വകാര്യ എണ്ണ കമ്പനികളുടെ കൽപ്പന നടപ്പിലാക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും പെട്രോളിനും ഡീസലിനും കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവ കുറക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്ധന വില വർധനവിനെതിരെ മെയ് 24, 25 തീയതികളിൽ പ്രാദേശികാടിസ്ഥാനത്തിൽ പ്രകടനങ്ങൾ നടത്തുവാൻ യോഗം തീരുമാനിച്ചു.
സി യു ജോയി അദ്ധ്യക്ഷനായിരുന്നു. ദേശീയ സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ അഷറഫ് , ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ് , ജില്ലാ സെക്രട്ടറി കെ സലിം കുമാർ, വി ആർ ശശി, എം കെ പ്രിയൻ, എം വൈ ഔസേഫ്, ജോസ് ഫിലിപ്പ്, ഇ എസ് ബിജിമോൾ, സി യു ജോയി, ജയാ മധു എന്നിവർ പ്രസംഗിച്ചു.





