ശാന്തൻപാറ പാർട്ടി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് കോടതി അലക്ഷ്യം നടത്തിയിട്ടില്ലെന്ന് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്
ശാന്തൻപാറ പാർട്ടി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് കോടതി അലക്ഷ്യം നടത്തിയിട്ടില്ലെന്ന് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്.
കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്താൻ കഴിയും. സിപിഎമ്മിന് യാതൊരു തരത്തിലുള്ള ഉത്കണ്ഠയും ഇല്ല.കോടതി ഉത്തരവും റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോയും ഔദ്യോഗികമായി ലഭിച്ചശേഷം ഒരു നിർമ്മാണ പ്രവർത്തിയും നടത്തിയിട്ടില്ല.മാത്യു കുഴൽനാടൻ വിഷയം മൂടിവെക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ വിഷയം ഇപ്പോൾ ഉയർന്ന് വന്നത്.
കേസെടുത്തതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കാനുള്ള നീക്കം ആണിതെന്നും സി.വി.വർഗീസ് തൊടുപുഴയിൽ പറഞ്ഞു.