ചെറുതോണിയിൽ പാർക്കിംഗ് സൗകര്യം ഒരുക്കും;ഗതാഗതക്കുരുക്ക് പരിഹരിക്കാൻ യോഗം ചേർന്നു

Aug 22, 2023 - 19:16
 0
ചെറുതോണിയിൽ പാർക്കിംഗ് സൗകര്യം ഒരുക്കും;ഗതാഗതക്കുരുക്ക് പരിഹരിക്കാൻ യോഗം ചേർന്നു
This is the title of the web page

ചെറുതോണി ടൗണിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് പരിഹാരം കാണുവാൻ ഇടുക്കി ആർ.ടി.ഒ ആർ. രമണന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. ജനപ്രതിനിധികളുടെയും, വ്യാപാരി വ്യവസായി പ്രതിനിധികളുടെയും മോട്ടോർ വാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത്, പഞ്ചായത്ത് വകുപ്പുകളുടെയും സംയുക്ത യോഗത്തിൽ ഉയർന്ന ക്രിയാത്മകമായ അഭിപ്രായ - നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചു.ചെറുതോണി - വഞ്ചിക്കവല റോഡിൽ ഇരുവശങ്ങളിലുമുള്ള പാർക്കിംഗ് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. അടിസ്ഥാന പാർക്കിംഗ് സൗകര്യം ചെറുതോണി ടൗണിൽ ഇല്ലാത്തതിനാൽ പുതിയ പാലത്തിന്റെ സമീപത്തായി കട്ടപ്പന റോഡിന്റെ വലത് വശത്ത് കല്ലും മണലും നീക്കം ചെയ്ത് പാർക്കിംഗ് അനുവദിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഇത് അടിയന്തരമായി ചെയ്യാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. ചെറുതോണി - തൊടുപുഴ റോഡിൽ പമ്പിന് സമീപത്തായി നിർമ്മാണം നിർത്തി വെച്ചിരിക്കുന്ന ഭാഗത്തെ കല്ലും മണ്ണും നീക്കിയും താത്കാലിക പാർക്കിംഗ് സൗകര്യം ഒരുക്കും. പുതിയ പാലത്തിന്റെ താഴെ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിന് കത്ത് നൽകും.ചെറുതോണി - വഞ്ചിക്കവല റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വലതു വശത്തെ പാർക്കിംഗ് ഒഴിവാക്കാനും ഇടത് വശത്ത് മാത്രം (ഫെഡറൽ ബാങ്ക് വശം ) താത്കാലികമായി പാർക്കിംഗ് അനുവദിക്കാനും യോഗം തീരുമാനിച്ചു. അടുത്ത ദിവസങ്ങളിൽ ഇവിടെ നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കും.പുതിയ പാലത്തിന്റെ ഉദ്ഘാടനം വരെ ചെറുതോണി നഗരമധ്യത്തിലെ ട്രാഫിക്ക് സിഗ്നൽ ഓഫ് ചെയ്യണമെന്ന വ്യാപാരികളുടെ ആവശ്യവും യോഗം അംഗീകരിച്ചു. കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും വിപുലമായ യോഗം ചേർന്ന് ചെറുതോണിയിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും ആർ.ടി.ഒ ആർ. രമണൻ പറഞ്ഞു.ചെറുതോണി ലയൺസ് ക്ലബ് ഹാളിൽ ചേർന്ന യോഗത്തിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം രാജു ജോസഫ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനു കുമാർ എസ് പി, ഇടുക്കി പൊലീസ് സബ് ഇൻസ്പെക്ടർ സാബു തോമസ്, ഇടുക്കി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുരേഷ് നാരായണൻ, പി.ഡബ്ല്യു.ഡി അസിസ്റ്റൻറ് എൻജിനീയർ ലൈജു സി എസ്, വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷൻ ജോസ് കുഴിക്കണ്ടം, വ്യാപാരി വ്യവസായി പ്രതിനിധികളായ എ. അഭിലാഷ്, പി ഡി ജോസഫ്, ഔസേപ്പേച്ചൻ ഇടക്കുളത്തിൽ, റോട്ടറി ക്ലബ് പ്രസിഡന്റ് ഡൊമിനിക് വി.എ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow