സംസ്ഥാനത്ത് കാട്ടാനകളുടെ കണക്കെടുപ്പ് തുടങ്ങി

 - 
May 18, 2023 - 08:10
 0
സംസ്ഥാനത്ത് കാട്ടാനകളുടെ കണക്കെടുപ്പ് തുടങ്ങി
This is the title of the web page

സംസ്ഥാനത്ത് കാട്ടാനകളുടെ കണക്കെടുപ്പ് തുടങ്ങി. പറമ്പിക്കുളം- പെരിയാർ കടുവ സംരക്ഷണ ഫൗണ്ടേഷനുകളുടെ നേതൃ ത്വത്തിൽ നാളെ വരെയാണ് വിവരശേഖരണം. വനം ഡിവിഷനുകളെ 690 ബ്ലോക്കുകളാക്കി തിരിച്ച് നേരിട്ടും ആനപ്പി ണ്ട വിവര ശേഖരണത്തിലൂടെയും ജലസ്രോതസ്സുകളുടെ എണ്ണം കേന്ദ്രീകരിച്ചുമാണ് കണക്കെടുപ്പ്.

ഡപ്യൂട്ടി ഡയറക്ടർ, അതാത് ഡിഎഫ്മാർ, വൈൽഡ് ലൈഫ് വാർഡൻ എന്നിവർ ക്കാണ് മേൽനോട്ട ചുമതല. കാട്ടാനകളുടെ പ്രായം, കൊമ്പൻ,പിടിയാന, സഞ്ചരിക്കുന്ന ദിശ, സമയം എന്നിവയും ശേഖരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് നേരിട്ടുള്ള കണക്കെടുപ്പ്. ഇരട്ടിപ്പ് ഒഴിവാക്കും. റിപ്പോർട്ട് 2 മാസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് വനം വകുപ്പ് അറിയി ച്ചു. വനമേഖലയിൽ മരങ്ങൾ മുറിച്ചു മാറ്റിയതിന്റെയും വന ത്തിനുള്ളിൽ ജനങ്ങൾ അധിവസിക്കുന്ന മേഖലകളുടെയും എണ്ണവും കാട്ടാനകളുടെ കണക്കെടുപ്പിനോടൊപ്പം വനം വകുപ്പ് ശേഖരിക്കുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow