സേനാപതി പഞ്ചായത്തിലെ ആദ്യ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു
സേനാപതി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സ്മാര്‍ട്ട് അങ്കണവാടി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 63ാം നമ്പര്‍ അമ്പലപ്പടി അങ്കണവാടി നിര്‍മ്മിച്ചത്. സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
2022 ഫെബ്രുവരിയില്‍ നിര്‍മ്മാണം ആരംഭിച്ച അങ്കണവാടിയുടെ ആകെ നിര്‍മാണ ചെലവ് 14.5 ലക്ഷം രൂപയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതത്തോടൊപ്പം ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതവും എല്‍എസ്ജിഡി വകുപ്പിന്റെ വിഹിതവും ഉള്‍പ്പെടുത്തിയാണ് അങ്കണവാടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോണി പി എ, ആന്റോ തോമസ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ രാജേഷ് ടി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി പി എല്‍ദോസ്, പഞ്ചായത്ത് അംഗങ്ങളായ ഷീന ബിജു, സിജു കെ പോള്‍, അങ്കണവാടി ജീവനക്കാരായ ഗിരിജ സുരേഷ്, സാലി സണ്ണി എന്നിവര്‍ പങ്കെടുത്തു.