വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ
കോഴിക്കോട് കളക്‌ട്രേറ്റിൽ വോട്ടിങ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു.
വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് കളക്‌ട്രേറ്റിൽ വോട്ടിങ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു.രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ നേതൃത്വത്തിലാണ് പരിശോധന. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പ്. എന്നാൽ വയനാട്ടിൽ രാഹുൽഗാന്ധി തുടരുക എന്നതാണ് തങ്ങളുടെയും ജനങ്ങളുടെയും ആവശ്യമെന്ന് ടി സിദ്ധീഖ് എംഎൽഎ പ്രതികരിച്ചു.
രാഹുൽഗാന്ധി അല്ലാതെ മറ്റൊരു ഓപ്ഷനെ കുറിച്ച് പാർട്ടി ചിന്തിച്ചിട്ടില്ല. അതുമായി ബന്ധപ്പെട്ട ജുഡീഷ്യൽ നടപടികളുമായി മുന്നോട്ടുപോകും. അതിൽ പ്രതീക്ഷയുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
2019ൽ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടു വർഷം തടവു ശിക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കിയത്.