നെടുങ്കണ്ടത്ത് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു

May 29, 2023 - 12:49
 0
നെടുങ്കണ്ടത്ത് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു
This is the title of the web page

നെടുങ്കണ്ടത്ത് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ രാത്രി നെടുങ്കണ്ടം പോസ്റ്റ് ഓഫീസിന് മുമ്പിലാണ് അപകടം നടന്നത്..അമിതവേഗതയിലെത്തിയ ബൈക്കിലുണ്ടായിരുന്ന മൂവര്‍ സംഘം മദ്യലഹരിയിലായിരുന്നതായി കരുതുന്നു... 
രാത്രി ഒമ്പതരയോടെയാണ് നെടുങ്കണ്ടം പോസ്റ്റ് ഓഫീസിന് മുമ്പില്‍ അപകടം നടന്നത്. കിഴക്കേക്കവലയില്‍ നിന്നും മൂന്ന് പേരുമായി അമിതവേഗതയിലെത്തിയ ബൈക്ക്, എതിര്‍ദിശയില്‍ കാറിനെ ഓവര്‍ടേക്ക് ചെയ്തുവന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അഞ്ചുപേരും റോഡിലേക്ക് തെറിച്ചുവീണു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരാളുടെ കൈ ഒടിഞ്ഞ് വേര്‍പെട്ടു.

ബൈക്കുകള്‍ പൂര്‍ണമായും തകര്‍ന്നു. അമിതവേഗതയിലെത്തിയ ബൈക്കിലുണ്ടായിരുന്ന മൂന്നുപേര്‍ മദ്യലഹരിയിലായിരുന്നെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ഇവര്‍ കിഴക്കേക്കവലയില്‍ വച്ച് മറ്റൊരു കാറില്‍ ഇടിച്ചശേഷം നിര്‍ത്താതെ വരുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. സാരമായി പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ അപകടം കണ്ടുനിന്നവരില്‍ ചിലര്‍ അമിതവേഗതയിലെത്തിയ ബൈക്കിലുണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയും ചെയ്തു. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow