ഗ്രീൻ പനോരമ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് കുമളിയിൽ തുടക്കമായി
തേക്കടി ബാബു ഗ്രോവിലാണ് മേള
ഗ്രീൻ പനോരമ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് കുമളിയിൽ തുടക്കമായി. 3 ദിവസങ്ങളിൽ തേക്കടി ബാബു ഗ്രോവിലാണ് മേള. പെരിയാർ ടൈഗർ റിസർവ്വും, പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും, ചൈതന്യ ഫിലിം സൊസൈറ്റിയും സംയുക്തമായിട്ടാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
2014 ലെ മികച്ച പരിസ്ഥിതി ചിത്രത്തിനും, മികച്ച അവലംബിത തിരക്കഥയ്ക്കുമുള്ള ദേശീയ പുരസ്ക്കാരം നേടിയ ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ എന്ന മലയാളം ചിത്രത്തോടെ ഗ്രീൻ പനോരമ ചലച്ചിത്രമേളയ്ക്ക് തുടക്കമായി. തുടർന്ന് പരിസ്ഥിതി മുഖ്യ പ്രമേയമായ സിനിമകളും, ഡോക്യുമെൻ്ററികളും, ഹ്രസ്വചിത്രങ്ങളും അവതരിപ്പിച്ചു. ഓരോ ചിത്രങ്ങൾക്ക് ശേഷവും അതിൻ്റെ വിലയിരുത്തലും, ചർച്ചകളും നടത്തുന്നു.വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് കാഫീസർ അജയഘോഷ് എൻ. കെ. അദ്ധ്യക്ഷനായിരുന്നു. പെരിയാർ ടൈഗർ റിസർവ്വ് അസിസ്റ്റൻ്റ് ഫീൽഡ് ഡയറക്ടർ സുഹൈബ്. പി. ജെ ഉദ്ഘാടനം ചെയ്തു.