കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബ് നയിക്കുന്ന ഗോൾഡൻ ജൂബിലി സന്ദേശ യാത്രയുടെ രണ്ടാം ദിനം പൊട്ടൻ കാട്ടിൽ സമാപിച്ചു
ഗോൾഡൻ ജൂബിലി സന്ദേശ യാത്രയുടെ രണ്ടാം ദിനം പൊട്ടൻ കാട്ടിൽ സമാപിച്ചു
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബ് നയിക്കുന്ന ഗോൾഡൻ ജൂബിലി സന്ദേശ യാത്രയുടെ രണ്ടാം ദിനം പൊട്ടൻ കാട്ടിൽ സമാപിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം പ്രിൻസ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു.
കൃഷിയും കർഷകരും അപകടത്തിലാണെന്നും കർഷകന് പലിശ ഇളവ് നൽകണമെന്നും പ്രിൻസ് ലൂക്കോസ് പറഞ്ഞു.ജില്ലയിൽ കുടിയിരുത്തിയ കർഷകനോട് വഞ്ചനയാണ് സർക്കാർ ചെയ്യുന്നത്.സംസ്ഥാന ബഡ്ജറ്റിൽ നികുതിയുടെ പെരുമഴയാണ്.ഏകാധിപതിയായ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും പ്രിൻസ് ലൂക്കോസ് പറഞ്ഞു.