മമ്മൂട്ടി ഇല്ലായിരുന്നെങ്കില്‍ ജീവൻ നഷ്ടപ്പെട്ടേനെ, സഹായമായി കിട്ടിയത് 15000 രൂപ മാത്രം'; കൂമ്ബൻപാറ മണ്ണിടിച്ചിലില്‍ പരിക്കേറ്റ സന്ധ്യ ബിജു
സർക്കാരില്‍ നിന്നും ധനസഹായം കിട്ടിയില്ലെന്നും കിട്ടിയത് പതിനയ്യായിരം രൂപ മാത്രമാണെന്നും അടിമാലി കൂമ്ബൻപാറയിലെ മണ്ണിടിച്ചിലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സന്ധ്യ ബിജു.മമ്മൂട്ടിയുടെ കാരുണ്യം കൊണ്ടാണ് ചികിത്സ ചെയ്യാൻ കഴിഞ്ഞതെന്നും മമ്മൂട്ടി ഇല്ലായിരുന്നുവെങ്കില്‍ ജീവൻ നഷ്ടപ്പെട്ടേനെയെന്നും സന്ധ്യ പറഞ്ഞു. മകള്‍ക്ക് കളക്ടർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും കിട്ടിയില്ല. വീട് പോയതിന്‍റെ നഷ്ട പരിഹാരവും ഇല്ല. ധനസഹായം കിട്ടിയില്ലെങ്കില്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയാണെന്നും സന്ധ്യ പറഞ്ഞു. ദേശീയ പാത വിഭാഗം മൂന്ന് ലക്ഷം രൂപ ആശുപത്രിയില്‍ അടച്ചു. എന്നാല്‍ പിന്നീടിതു വരെ ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് സന്ധ്യ പറയുന്നത്

