ശബരിമലയില്‍ ഡ്യൂട്ടിക്കിടെ വനിതാ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം; 33 കാരൻ അറസ്റ്റിൽ

Jan 2, 2026 - 11:58
Jan 2, 2026 - 12:23
 0
ശബരിമലയില്‍ ഡ്യൂട്ടിക്കിടെ വനിതാ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം; 33 കാരൻ അറസ്റ്റിൽ
This is the title of the web page

 പൂനലൂർ : ശബരിമലയില്‍ വനിതാ സ്പെഷ്യല്‍ പോലീസ് ഓഫീസർക്ക് ക്രൂര മർദ്ദനം. തീർത്ഥാടനപാതയില്‍ ഗതാഗത സുരക്ഷയ്ക്കായ് നിയോഗിക്കപ്പെട്ട വനിതാ പൊലീസിനെയാണ് യുവാവ് ക്രൂരമായി മർദ്ദിച്ചത്.കിളിക്കൊല്ലൂർ കല്ലുംതാഴം നന്ദു ഭവനില്‍ 33 കാരനായ നന്ദുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കികഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം.ടിബി ജംഗ്ഷനില്‍ ഡ്യൂട്ടി നോക്കിയിരുന്ന വനിതാ സ്പെഷ്യല്‍ ഓഫിസർ വിശ്രമിക്കുന്നതിനായി തൂക്കുപാലത്തിന് മുൻവശത്തുള്ള ഫുട്പാത്തിന്റെ വശത്ത് ഇരിക്കുമ്ബോഴായിരുന്നു മർദ്ദിച്ചത്. വലിയ പാലം വഴി കടന്നു വന്ന നന്ദു സ്പെഷ്യല്‍ ഓഫീസറെ മുടിയില്‍ പിടിച്ചു വലിക്കുകയും പിടിച്ച്‌ തള്ളുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുനലൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow