ഒറ്റ ദിവസം കൊണ്ട് കോടിപതി;പുതുവര്‍ഷത്തലേന്ന് കടവന്ത്ര ഔട്ലെറ്റില്‍ റെക്കോര്‍ഡ് മദ്യവില്പന
പുതുവർഷത്തലേന്ന് റെക്കോർഡ് മദ്യവില്പനയുമായി കടവന്ത്ര ബെവ്‌കോ ഔട്ലെറ്റ്. ഒരു കോടി രൂപയുടെ മദ്യവില്പനയാണ് ഡിസംബർ 31ന് കടവന്ത്ര ഔട്ലെറ്റില്‍ നടന്നത്.1,00,16,610 രൂപയുടെ മദ്യമാണ് കടവന്ത്ര ഔട്ലെറ്റില്‍ നിന്ന് വിറ്റുപോയത്. രണ്ടാം സ്ഥാനത്തുള്ളത് കൊച്ചിയിലെ രവിപുരം ഔട്ലെട്ടാണ്. 95,08,670 രൂപയുടെ മദ്യമാണ് വിറ്റുപോയത്. 82,86,090 രൂപയുടെ മദ്യം വിറ്റുപോയ എടപ്പാള്‍ കുറ്റിപ്പാല ഔട്ലെട്ടാണ് മൂന്നാം സ്ഥാനത്ത്.2024ലെ മദ്യവില്പനയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ 2025ല്‍ വർധനവാണ് ഉണ്ടായിരിക്കുന്നത്. 97.13 കോടി രൂപയുടെ മദ്യമാണ് 2024ലെ പുതുവർഷത്തലേന്ന് വിറ്റുപോയത്. എന്നാല്‍ 2025ല്‍ അത് 105.78 കോടി രൂപയായി ഉയർന്നു. ഇന്ത്യൻ നിർമിത വിദേശമദ്യമായിരുന്നു വിറ്റുപോയത്. ബിയർ, വിദേശനിർമിത വിദേശ മദ്യം, വൈൻ, വിദേശനിർമിത വൈൻ എന്നിവരാണ് തൊട്ടുപിന്നില്‍.ക്രിസ്മസ് തലേന്നും കടവന്ത്ര ഔട്ലെറ്റില്‍ വമ്ബൻ വില്‍പ്പനയാണ് ഉണ്ടായത്. 66.88 രൂപയുടെ മദ്യമാണ് വിറ്റുപോയത്. അന്ന് മൂന്നാം സ്ഥാനത്തായിരുന്നു കടവന്ത്ര ഔട്ലെറ്റ്.

