ഇടുക്കി ജില്ലാ ഇലക്ഷന്‍ ഗൈഡ് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് പ്രകാശനം ചെയ്തു
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ഇലക്ഷന്‍ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ തയ്യാറാക്കിയ ഇടുക്കി ജില്ല ഇലക്ഷന്‍ ഗൈഡ് ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട് ചെറുതോണി പ്രസ് ക്ലബ് പ്രസിഡന്റ് ഔസേപ്പച്ചന്‍ ഇടക്കുളത്തിന് നല്‍കി പ്രകാശനം ചെയ്തു.
ഇടുക്കി ജില്ല അടിസ്ഥാന വിവരങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍, വാര്‍ഡുകള്‍, ആകെ വോട്ടര്‍മാരുടെ എണ്ണം, വാര്‍ഡുകളിലെ സ്ത്രീ - പുരുഷ വോട്ടമാരുടെ എണ്ണം, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥരുടെ പേര്, ഫോണ്‍ നമ്പര്‍ തുടങ്ങി തിരത്തെടുപ്പ് സംബന്ധിച്ച സമഗ്ര വിവരങ്ങള്‍ അടങ്ങിയ ഗൈഡാണ് തയ്യാറാക്കിയിട്ടുള്ളത്.
ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പ്രമോദ് കുമാര്‍ കെ.ആര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സുജ വര്‍ഗീസ്, ജില്ലാ ലോ ഓഫീസര്‍ രഘുറാം ജി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ എം.എന്‍ സുനില്‍ കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അരുണ്‍ എം, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥന്‍ അല്‍ത്താഫ് അബുബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






