ഉപ്പുതറ പഞ്ചായത്തിന്റെയുംനെഹ്റു യുവ കേന്ദ്രയുടെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടേയും നേതൃത്വത്തിൽ വിമുക്ത ഭടന്മാരെ ആദരിക്കലും ഫലവൃക്ഷ തൈ നടീലും സംഘടിപ്പിച്ചു
ഉപ്പുതറ പഞ്ചായത്തിന്റെയുംനെഹ്റു യുവ കേന്ദ്രയുടെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടേയും നേതൃത്വത്തിൽ വിമുക്ത ഭടന്മാരെ ആദരിക്കലും ഫലവൃക്ഷ തൈ നടീലും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് കെ.ജെ അദ്ധ്യക്ഷത വഹിച്ചു.
ആസാദി കാ അമൃത് മഹോത്സവ് - മേരി മാട്ടി മേരാ ദേശ് ക്യാംപയിന്റെ ഭാഗമായി ഉപ്പുതറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിമുക്ത ഭടന്മാരെ ആദരിക്കലും ഫല വൃക്ഷ തൈ നടീലും നടത്തി.ഗവ: ക്വാർട്ടേഴ്സ് അങ്കണത്തിലാണ് പരിപാടി നടത്തിയത്. വീരമൃത്യു വരിച്ച ജവാന്മാർക്ക് സ്മരണാഞ്ജലി അർപ്പിച്ച ശേഷം ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡണ്ട് സരിത പി.എസ്. സ്വാഗതം ആശംസിച്ചു പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ.ജെ അദ്ധ്യക്ഷ പ്രസംഗം നടത്തി വിമുക്ത ഭടന്മാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.തുടർന്ന് വിമുക്ത ഭടന്മാരെ ആദരിച്ചതിന് ശേഷം എൻ. എസ്. എസ് കുട്ടികളോടും തൊഴിലുപ്പ് തൊഴിലാളികൾക്കും ഒപ്പം രാജ്യം സ്വാതന്ത്രത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയതിന് ശേഷം പ്രതിജ്ഞ എടുത്താണ് ഫലവൃക്ഷ തൈകൾ നട്ടത്. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ , തൊഴിലുപ്പ് തൊഴിലാളികൾ , തുടങ്ങിയവർ പങ്കെടുത്തു , ജെയിംസ് തോക്കൊമ്പിൽ, എം.എൽ സന്തോഷ് , സിനി ജോസഫ് , യമുന ബിജു , രജനി രവി, മിനി രാജു, സജിൻ സ്കറിയ തുടങ്ങിയവർ പ്രസംഗിച്ചു. ദേശീയ ഗാനത്തിന് ശേഷം പരിപാടി അവസാനിച്ചു. ഭൂമിക്ക് വന്ദനം വീരർക്ക് അഭിവാദ്യം എന്റെ മണ്ണ് എന്റെ രാജ്യം എന്ന മുദ്രാവാക്യം ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.