തമിഴ്നാട്ടിലെ കൊടുംകുറ്റവാളി സംഘം ഇടുക്കിയിൽ അറസ്റ്റിൽ

Nov 16, 2025 - 19:23
 0
തമിഴ്നാട്ടിലെ കൊടുംകുറ്റവാളി സംഘം ഇടുക്കിയിൽ അറസ്റ്റിൽ
This is the title of the web page

തമിഴ്നാട്ടിലെ കൊടുംകുറ്റവാളി സംഘം ഇടുക്കിയിൽ അറസ്റ്റിൽ.നിരവധി ഹൈവേ മോഷണ കേസുകളിൽ പ്രതികളായ കൊസവപെട്ടി ഗണേശനും സംഘവുമാണ് അറസ്റ്റിലായത് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മോഷണം ലക്ഷ്യം വെച്ച് ഒമ്നി വാനിൽ കറങ്ങുന്നതിനിടെയാണ് കമ്പംമെട്ട് പോലിസ് ഇവരെ പിടികൂടിയത്. വാഹനങ്ങളിൽ ചുറ്റിതിരിഞ്ഞ് അനുയോജ്യമായ സ്ഥലം കണ്ടെത്തി കൊള്ള നടത്തുകയായിരുന്നു കൊസവപെട്ടി ഗണേശന്റെയും സംഘത്തിന്റെയും രീതി. കൊലപാതകം, മോഷണം, പിടിച്ചുപറി തുടങ്ങിയ വിവിധ കേസുകളിൽ ഇവർ പ്രതികൾ ആണ്. കഴിഞ്ഞ ഏഴിന് കേരളത്തിൽ എത്തിയ സംഘം മോഷ്ടിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി ഒമിനി വാനിൽ കറങ്ങുകയായിരുന്നു. ഇതിനിടെയാണ് കമ്പംമെട്ട് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഇവർ പിടിയിലായത്.

കൊസവപെട്ടി ഗണേശനും കൂട്ടാളികൾ ആയ മധുരൈ സ്വദേശി ഓ ഗണേശൻ, ഉസലാംപെട്ടി സ്വദേശികൾ ആയ സുകുമാർ പാണ്ടി, ശിവകുമാർ കെ എന്നിവരുമാണ് അറസ്റ്റിൽ ആയത്. ഇവർ ഉപയോഗിച്ചിരുന്ന വാഹനവും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

What's Your Reaction?

like

dislike

love

funny

angry

sad

wow