റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 17 ന് തുടങ്ങുന്നു. ഘോഷയാത്ര രാവിലെ 10 മണിക്ക്
2025–26 അധ്യായന വർഷത്തേ 36 മത് ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 17 മുതൽ 21 വരെ മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. ഈ കലോത്സവത്തിൽ ഇടുക്കി ജില്ലയിലെ 7 ഉപജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.
ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വർണ്ണാഭമായ ഘോഷയാത്ര നവംബർ 17-ാം തീയതി തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് മുരിക്കാശ്ശേരി ബസ്റ്റാൻഡിൽ നിന്നും ഇടുക്കി പോലീസ് സൂപ്രണ്ട് ശ്രീ സാബു മാത്യു കെ എം IPS ഫ്ലാഗ് ഓഫ് ചെയ്യുന്നതായിരിക്കും. കലോത്സവത്തിന്റെ ഔദ്യോഗിക തുടക്കമായി സംഘടിപ്പിക്കുന്ന ഈ ഘോഷയാത്രയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കും.. പാരമ്പര്യ കലാരൂപങ്ങൾ, വാദ്യഘോഷങ്ങൾ, പഞ്ചവാദ്യം, ശിങ്കാരിമേളം,തിരുവാതിര, ഭംഗിയാർന്ന ഫ്ലോട്ടുകൾ എന്നിവ ഘോഷയാത്രയെ ആകർഷകമാക്കും.കലയുടെ, സൗഹൃദത്തിന്റെ, സഹിഷ്ണുതയുടെ സന്ദേശവുമായി നിറയുന്ന ഈ ഘോഷയാത്ര മുരിക്കാശ്ശേരി ടൗണിലൂടെ സഞ്ചരിച്ചു മുഖ്യവേദിയിൽ സമാപിക്കും.
11 മണിയോടുകൂടി .കലോത്സവം ബഹുമാനപ്പെട്ട ഇടുക്കി എംപി adv. ഡീൻ കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാരിച്ചൻ നീർനാകുന്നേൽ സമ്മേളനത്തിന് മുഖ്യപ്രഭാഷണംപ്രഭാഷണം നിർവഹിക്കും .വിദ്യാഭ്യാസ വകുപ്പ്, വിവിധ സംഘടനാ ഭാരവാഹികളും, വാത്തിക്കുടി പഞ്ചായത്തഗങ്ങൾ, സ്കൂൾ പിടിഎ, മറ്റ് സംഘടനാ കമ്മിറ്റികൾ, അധ്യാപക-വിദ്യാർത്ഥി സമൂഹം എന്നിവരുടെ ഏകോപിതമായ പങ്കാളിത്തത്തോടെ കലോത്സവം ആഘോഷമാക്കും. ജോയിന്റ് കൺവീനർ സിബിച്ചൻ തോമസ്, പ്രിൻസിപ്പൽ SMHSS മുരിക്കാശ്ശേരി, ജിജിമോൾ മാത്യു,പ്രോഗ്രാം കൺവീനർ, ഷാജിമോൻ കെ ആർ.പബ്ലിസിറ്റി കൺവീനർ, അജിത്ത് അഗസ്റ്റിൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.






