വനം വകുപ്പിൻ്റെ ഭരണ ഭാഷാ വാരാചരണം സമാപന സമ്മേളനം നടത്തി.ഇടുക്കി വെള്ളാപ്പാറയിൽ നടന്ന ചടങ്ങ് നോവലിസ്റ്റ് പുഷ്മ്മ ഉത്ഘാടനം ചെയ്തു
വനം വകുപ്പിൻ്റെ ഭരണ ഭാഷാ വാരാചരണം സമാപന സമ്മേളനം നടത്തി.ഇടുക്കി വെള്ളാപ്പാറയിൽ നടന്ന ചടങ്ങ് നോവലിസ്റ്റ് പുഷ്മ്മ ഉത്ഘാടനം ചെയ്തു.ഫ്ലൈയിംഗ് സ്ക്വാഡ് ഡി. എഫ് ഒ വിനോദ് കുമാർ.M.G അധ്യക്ഷത വഹിച്ചു.
ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി .ജയചന്ദ്രൻ ,ഇടുക്കി സ്വദേശിയും നോവലിസ്റ്റുമായ കെ.ജയചന്ദ്രൻ, സിനിമ സഹ സംവിധായകൻ സനു എം രാജു എന്നിവർ സംസാരിച്ചു.
ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷൻ ഇടുക്കി ഫ്ലൈയിംഗ് സ്ക്വാഡ് ഡിവിഷൻ ഇടുക്കി സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ നഗരം പാറ അയ്യപ്പൻ കോവിൽ എന്നിവിടങ്ങളിലെ മിനിസ്റ്റീരിയൽ ജീവനക്കാർ, ഫീൽഡ് തല ജീവനക്കാർ പങ്കെടുത്തു.
നവംബർ 3 , 5 തീയതികളിലായി ജീവനക്കാർക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റും മൊമെൻ്റോകളും സമ്മാനിച്ചു.യോഗത്തിൽ പങ്കെടുത്തവർക്ക് ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷൻ ജൂനിയർ സൂപ്രണ്ട് മനോജ് മാത്യു നന്ദി പറഞ്ഞു.








