ജില്ലയിൽ എസ്.ഐ.ആർ തുടങ്ങി

Nov 4, 2025 - 18:14
 0
ജില്ലയിൽ എസ്.ഐ.ആർ തുടങ്ങി
This is the title of the web page

പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്.ഐ. ആർ) ഇടുക്കി ജില്ലയിൽ തുടക്കം. കോഴിമല രാജാവ് രാമൻ രാജമന്നാന് ആദ്യത്തെ എന്യൂമറേഷൻ ഫോം ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിൻ്റെ സാന്നിധ്യത്തിൽ ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ. ഒ) കൈമാറി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ (എൽ.എ ആൻ്റ് എൽ.ആർ) മിനി. കെ. തോമസ്, കാഞ്ചിയാർ വില്ലേജ് ഓഫീസർ വി.ജെ. ബിജുമോൻ എന്നിവർ സന്നിഹിതരായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

2002ലെ വോട്ടര്‍പട്ടികയെ അടിസ്ഥാനമാക്കിയാണ് എസ്.ഐ.ആര്‍ നടത്തുന്നത്. ബൂത്തുകളിൽ നിയമിക്കുന്ന ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) നിലവിലെ വോട്ടർമാർക്ക് എന്യൂമറേഷൻ ഫോമുകൾ എത്തിക്കും. പുതുതായി വോട്ട് ചേർക്കാൻ ഫോം ആറും ഒഴിവാക്കാൻ ഫോം ഏഴും തിരുത്താനോ വോട്ടുമാറ്റാനോ ഫോം എട്ടുമാണ് നൽകേണ്ടത്. താൽക്കാലികമായി സ്ഥലംമാറി നിൽക്കുന്നവർക്ക് ഓൺലൈനായും ഫോം സമർപ്പിക്കാം.

ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ കരടു വോട്ടർപട്ടിക തയാറാക്കേണ്ടത് നിയമസഭാ മണ്ഡലത്തിൽ നിയോഗിച്ചിട്ടുള്ള ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറാണ്. രേഖ ആവശ്യമുള്ളവർക്ക് ഇ.ആർ.ഒ നോട്ടീസ് അയക്കും. പിന്നീട് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും.

അന്തിമ പട്ടികയിൽ പരാതിയുണ്ടെങ്കിൽ ആദ്യം ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാം. പരിഹാരമായില്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണറെ സമീപിക്കാനുള്ള അവസരവും സമ്മതിദായകർക്ക് ഉണ്ടായിരിക്കും.ഫോം വിതരണവും ഡിജിറ്റൈസേഷനും താലൂക്ക് തലത്തിലും ജില്ലാ തലത്തിലും കൺട്രോൾ റൂം വഴി നിരീക്ഷിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow