ഉപ്പുതറ സർക്കാർ ആശുപത്രിയിൽ പണി പൂർത്തീകരിച്ച ഫാർമസി ബ്ലോക്കിൻ്റെ പ്രവർത്തന ഉദ്ഘാടനം നടന്നു. കട്ടപ്പന ബ്ലോക്ക പഞ്ചായത്ത് പ്രസിഡൻ്റ് വി പി ജോൺ ഫാർമസി ബ്ലോക്കിൻ്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു
ഉപ്പുതറ സർക്കാർ ആശുപത്രിയിൽ പണി പൂർത്തീകരിച്ച ഫാർമസി ബ്ലോക്കിൻ്റെ പ്രവർത്തന ഉദ്ഘാടനം നടന്നു. കട്ടപ്പന ബ്ലോക്ക പഞ്ചായത്ത് പ്രസിഡൻ്റ് വി പി ജോൺ ഫാർമസി ബ്ലോക്കിൻ്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. 2020- 2021 കാലഘട്ടത്തിൽ മുൻ എം എൽ എ ഇ എസ് ബിജിമോളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപ മുടക്കിയാണ് ഫാർമസി ബ്ലോക്ക് നിർമ്മിച്ചത്.
2021ലാണ നിർമ്മാണം പൂർത്തിയായത്. അടിസ്ഥാ സൗകര്യം ഒരുക്കാതിരുന്നതിനാൽ ഫാർമസി മാറ്റി പ്രവർത്തിക്കാനായില്ല. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഫണ്ടനുവദിക്കുകയും നിലവിലെ സിവിൽ സർജൻ ഡോ മിനി മോഹൻ മുൻകയ്യെടുത്ത് ഫാർമസി പ്രവർത്തിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തു. പഴയ കെട്ടിടത്തിൽ നിന്ന് മാറി പുതിയ കെട്ടിടത്തിൽ അത്യാധുനീക സൗകര്യങ്ങളോടു കൂടി ഫാമസി പ്രവർത്തനം ആരംഭിച്ചു. ഇതിനോടൊപ്പം ഈ ഹെൽത്ത് കൗണ്ടർ, വാർഡ് നവീകരണം, വെയിറ്റിംഗ് ഏരിയ, ഗ്രേ വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെ നിർമ്മാണോത്ഘാടനവും നടന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വിപി ജോൺ ഉത്ഘാടന ചെയ്തു.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ലാലിച്ചൻ വെള്ളക്കട അധ്യക്ഷത വഹിച്ചു. ഡപ്യൂട്ട ഡി എം ഒ സുരേഷ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. കട്ടപ്പന ബി ഡി ഓ സുനിൽ സെബാസ്റ്റ്യൻ പദ്ധതി വിശദീകരണ നടത്തി. ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ജയിംസ് കെ ജേക്കബ്ബ്, ജില്ലാ പഞ്ചായത്തംഗം ആശാ ആൻ്റണി , ബ്ലോക്ക് പഞ്ചായത്തംഗങ്ങളാ പി നിക്സൺ, എം ടി മനോജ്, സബിത ബിനു, ഡോ. മിനി മോഹൻ,സന്തോഷ് കൃഷ്ണൻ,ലാൽ എബ്രഹാം, സജിൻ സ്കറിയ തുടങ്ങിയവർ സംസാരിച്ചു.






