മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവാ തിരുമനസിന് ഇടുക്കി ഭദ്രാസനം പ്രൗഢോജ്വലമായ സ്വീകരണം നൽകുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
നവംബർ
4 ന് ഉച്ചകഴിഞ്ഞ് രണ്ടിന് കട്ടപ്പന സ്‌കൂൾകവലയിൽ എത്തിച്ചേരുമ്പോൾ ഭദ്രാസന മെത്രാപ്പോലീത്തായും വൈദികരും ചേർന്ന് സ്വീകരിക്കും. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കട്ടപ്പന സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് ആനയിക്കും.
പള്ളിയുടെ കവാടത്തിങ്കൽ എത്തിച്ചേരുമ്പോൾ വാദ്യമേളങ്ങളുടേയും മുത്തുക്കുടകളുടേയും ബലൂണുകൾ വഹിച്ച കുട്ടികളുടേയും അകമ്പടിയോടെ പള്ളിയിലേക്ക് ആനയിക്കും. പള്ളിയിൽ പ്രവേശിക്കുന്ന ശ്രേഷ്ഠ ബാവാ ധൂപപ്രാർത്ഥന നടത്തും. തുടർന്ന് വർണാഭമായ വേദിയിൽ അനുമോദന സമ്മേളനം നടക്കും.
ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മോർ പീലക്‌സിനോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുമോദന സമ്മേളനം കേരള ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ് റ്റിൻ ഉത്ഘാടനം ചെയ്യും മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ല രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ തോമ സ് മോർ കൂറിലോസ് തിരുമേനി മുഖ്യ പ്രഭാഷണം നടത്തും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.,
കട്ടപ്പന നഗരസഭാ ചെയർപേഴ്‌സൺ ബീനാ ടോമി. ഇടുക്കി രൂപതാ വികാരി ജനറാൾ മോൺസി ഞ്ഞോർ ജോസ് കരിവേലിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും., കട്ടപ്പന മർച്ചന്റ്സ് അ സോസിയേഷൻ, എച്ച് എം ടി എ.. എസ് എൻ ഡി.പി.. എൻ എസ്.എസ് എന്നിവയുടെ പ്രതിനിധികൾ,
കട്ടപ്പന ഇമാം, നഗരസഭാ കൗൺസിലർമാർ തുടങ്ങി വിവിധ മത രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ ശ്രേഷ്‌ഠ ബാവായ്ക്ക് സ്വീകരണം നൽകും. ഭദ്രാസനത്തിലെ മുണ്ടക്കയം മുതൽ തട്ടേക്കണ്ണി വരെയുള്ള ദൈവാല യങ്ങളിൽ നിന്നും വിശ്വാസികൾ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.
കാതോലിക്കയായി സ്ഥാനമേറ്റ ശേഷം ആദ്യമായി ഇടുക്കിയിലെത്തുന്ന ശ്രേഷ്‌ഠ ബാ വായ്ക്ക് പ്രൗഢോജ്വലമായ സ്വീകരണം നൽകുന്നതിനുള്ള ഒരുക്കങ്ങളാണ് ചെയ്‌തു വരുന്നത്. വാഹന റാലിയിൽ പങ്കെടുക്കുന്ന ഇരുചക്ര വാഹനങ്ങൾ പൈലറ്റ് ജീപ്പിനു പിന്നിലും തുടർന്ന് ശ്രേഷ്‌ഠ ബാവാ യുടെ വാഹനവും അതിനു പിന്നിലായി മറ്റ് വാഹനങ്ങളും സഞ്ചരിക്കും.
വലിയ വാഹനങ്ങൾ മുനിസി പ്പൽ സ്റ്റേഡിയത്തിലും മലയാറ്റ് ഗ്രൗണ്ടിലും, ഇരുചക്ര വാഹനങ്ങൾ കുന്തളംപാറ റോഡിനോടു ചേർന്നു ള്ള ഗ്രൗണ്ടുകളിലും പാർക്കു ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്‌തിട്ടുള്ളത്. സ്വീകരണ സമ്മേ ഉനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭദ്രാസന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ജോൺ വർഗീസ് കോർ എപ്പീസ് കോപ്പ, വൈദിക സെക്രട്ടറി ഫാ. എബിൻ എബ്രഹാം, പബ്ലിസിറ്റി കൺവീനർ ഫാ.ജെയിംസ് കുര്യൻ പുതിയ പുരയിടത്തിൽ, ഇടവക വികാരി ബിനോയി ചാക്കോ കുന്നത്ത്, ഭദ്രാസന ജോ. സെക്രട്ടറി എബ്രഹാം ഇടയത്തു പാറയിൽ തുടങ്ങിയവർ പങ്കെടുത്തു.








