കേരളപ്പിറവി ദിനത്തിൽ ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ മലയാളഭാഷാ ദിനാഘോഷത്തിനും ഭരണഭാഷ വാരാചരണത്തിനും തുടക്കം കുറിച്ചു
ഇടുക്കി വെള്ളാപ്പാറ നിശാഗന്ധി ഫോറസ്റ്റ് ഡോർമെറ്ററിയിൽ നടന്ന ചടങ്ങിൽ ഇടുക്കി ജില്ലാ കളക്ടർ ഡോക്ടർ ദിനേശ് ചെറുവാട്ട് ഐഎഎസ് വാരാഘോഷം ഉദ്ഘാടനം ചെയ്തു.ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ എൻ ജയചന്ദ്രൻ അദ്ധ്യക്ഷനായി.മലയാളഭാഷയുടെ പ്രാധാന്യത്തെ പറ്റി മുരുക്കാശ്ശേരി പാവനാത്മ കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ ബെന്നിച്ചൻ സ്കറിയ മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തിന് വൈൽഡ് ലൈഫ് ഡിവിഷൻ ജൂനിയർ സൂപ്രണ്ട് മനോജ് മാത്യു , അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ബി പ്രസാദ് കുമാർ സോഷ്യൽ ഫോറസ്ട്രി എ സി എഫ് P K വിപിൻദാസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ,ഈ വരുന്ന മൂന്നാം തീയതി മുതൽ ഏഴാം തീയതി വരെ സെമിനാറുകൾ പ്രഭാഷണങ്ങൾ കവിയരങ്ങ്, വിവിധ മത്സരങ്ങൾ എന്നിവ നടത്തും.യോഗത്തിനോടാനുബന്ധിച്ചു മലയാള ഭാഷ പ്രതിജ്ഞയും എടുത്തു.


