നക്ഷത്ര ആമയെ കടത്താൻ ശ്രമിച്ച ആറു പേരെ കുട്ടിക്കാനം മുറിഞ്ഞപുഴയിൽ വനം വകുപ്പ് അറസ്റ്റു ചെയ്തു
നക്ഷത്ര ആമയെ കടത്താൻ ശ്രമിച്ച ആറു പേരെ കുട്ടിക്കാനം മുറിഞ്ഞപുഴയിൽ വനം വകുപ്പ് അറസ്റ്റു ചെയ്തു. മറയൂർ സ്വദേശികളായ സന്തോഷ്, പ്രകാശ്, സംരാജ്, അജികുമാർ, മുത്തുകുമാർ, ഏലപ്പാറ സ്വദേശി അലക്സാണ്ടർ എന്നിവരെ മുറിഞ്ഞപുഴ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പിടി കൂടിയത്.
വനം വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യ സന്ദേശത്തെ തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതികളെ മുറിഞ്ഞപുഴ ഫോറസ്റ്റ് ഓഫീസിൽ വിശദമായി ചോദ്യം ചെയ്തു വരുകയാണ്.




