സമഗ്ര ശിക്ഷ കേരള ബി ആർ സി കട്ടപ്പനയുടെ നേതൃത്വത്തിൽ ബിആർസി പരിധിയിലെ സവിശേഷ സഹായം ആവശ്യമുള്ള കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പും,മെഡിക്കൽ ബോർഡും നടന്നു
കട്ടപ്പന ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് രാവിലേ പത്ത് മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നെടുങ്കണ്ടം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ മെഡിക്കൽ ടീമാണ് ക്യാമ്പിന് നേതൃത്വം നൽകിയത് .
മെഡിക്കൽ ക്യാമ്പും മെഡിക്കൽ ബോർഡും ഒരുമിച്ച് നടത്തി ആവശ്യമായ സഹായ ഉപകരണങ്ങൾ നൽകുന്നതോടൊപ്പം മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന് അർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും നൽകുന്നു എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ പ്രത്യേകത.
15 ലക്ഷം രൂപയോളം വില വരുന്ന വിവിധ ഉപകരണങ്ങൾ അർഹരായ കുട്ടികൾക്ക് എല്ലാ വർഷവും നൽകുന്നുണ്ട് . ബി പി സി ഷാജിമോൻ കെ. ആർ, ഷാന്റി പി ടി, സൗമ്യ രവീന്ദ്രൻ, എയ്ഞ്ചൽ ദാസ്, ബിജിമോൾ ദേവസ്യ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.






