ഇടുക്കി ജില്ലയിൽ കരാട്ടെ അഭ്യസിക്കുന്ന വിദ്യാർത്ഥികൾക്കായി ഇന്റർ സ്കൂൾ ചാമ്പ്യൻ ഷിപ്പ് സംഘടിപ്പിച്ചു
ഇടികൂട്ടിൽ ഇടിച്ചു നേടാൻ ഇടുക്കി ജില്ലയിലെ കരാട്ടെ അഭ്യസിക്കുന്ന വിദ്യാർത്ഥികളെ മാനസികവും ശാരീരികവുമായി തയാറാക്കുക അതിനു വേണ്ട പരിശീലനവും പ്രോത്സാഹനവും നൽകുക എന്ന ലക്ഷ്യത്തോടെ ഷിറ്റോ സ്കൂൾ ഓഫ് കരാട്ടേയുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്റർ സ്കൂൾ ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചത്.
പതിനാല് വയസിൽ താഴെയുള്ള കരാട്ടെ അഭ്യസിക്കുന്ന വിദ്യാർത്ഥികൾക്കായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലാ,സംസ്ഥാന,ദേശിയ മത്സരങ്ങൾക്ക് വിദ്യാർത്ഥികളെ മാസസികവും ശാരീരികവുമായി തയ്യാറാക്കുകയാണ് ചാമ്പ്യൻഷിപ്പിന്റെ ലക്ഷ്യമെന്ന് ഷിറ്റോ സ്കൂൾ ഓഫ് കരാട്ടെ കേരള ടെക്‌നിക്കൽ ഡയറക്‌ടർ സാബു ജേക്കബ് പറഞ്ഞു.
5 വയസ് മുതൽ പതിനാല് വയസ്സുവരെയുള്ള ആൺകുട്ടികളും പെൺകുട്ടികളുമാണ് അങ്കത്തിനിറങ്ങിയത്. അങ്കത്തട്ടിൽ എതിരാളിയെ ഇടിച്ചു തോൽപ്പിക്കാൻ കിട്ടിയ അവസരം വലിയ ആവേശത്തിടെയാണ് വിദ്യാർഥികൾ സ്വികരിച്ചത്.രാജകുമാരി ഗ്രാമപഞ്ചായത്ത് കമ്മ്യുണിറ്റി ഹാളാണ് മത്സരത്തിന് വേദിയായത്.
ജില്ലയുടെ വിവിധ സ്കൂളുകളിൽ നിന്നുമായി ഇരുനൂറോളം വിദ്യാർഥികൾ മത്സരത്തിന് അണിനിരന്നു. രാവിലെ ആരംഭച്ച മത്സരങ്ങൾ വൈകിട്ടാണ് സമാപിച്ചത്. ക്ലാസ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു.








