ജനാധിപത്യപരമായി ഗ്രാമപഞ്ചായത്തുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വികസനസദസ് സംഘടിപ്പിക്കുന്നതെന്ന് എം.എം. മണി എംഎല്‍എ
സംസ്ഥാന സർക്കാരും,ത്രിതല പഞ്ചായത്തുകളും കഴിഞ്ഞ അഞ്ച് വർഷക്കാലം നടപ്പിലാക്കിയ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും,പുതിയ പദ്ധതികളെ പറ്റി ചർച്ച ചെയ്യുന്നതിനുമായി ബൈസൺവാലി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ബൈസൺവാലി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റോയിച്ചൻ കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന വികസന സദസിൽ ഉടുമ്പൻചോല എം.എൽ.എ എം.എം മണി ഉദ്ഘാടനം നിർവഹിച്ച് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും നടത്തി.ജനാധിപത്യപരമായി ഗ്രാമപഞ്ചായത്തുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വികസനസദസ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദേവികുളം എം.എൽ. എ അഡ്വ.എ രാജ മുഖ്യപ്രഭാഷണം നടത്തി.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷാകുമാരി മോഹൻകുമാർ,ബ്ലോക്ക് മെമ്പർ രാജമ്മ രാധാകൃഷ്ണൻ,പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മനോഹരൻ,ഗിരിജ മൗജൻ,സാലി മാത്യു,പ്രീതി ബൈജു,ആതിര ഗിരീഷ്,നിഷ റോയിച്ചൻ,കൊച്ചുറാണി ഷാജി,സി ഡി എസ് ചെയർപേഴ്സൺ സുനോയി ഷാജി എന്നിവർ പ്രസംഗിച്ചു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.റംഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡൻ്റ് പ്രീതി പ്രേംകുമാർ ,മുൻ പ്രസിഡൻ്റ് ബൈജു കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു .തുടർന്ന് ഡോക്കുമെൻ്ററി പ്രദർശനവും,ലൈഫ് മിഷൻ പദ്ധതിയുടെ ഗഡു വിതരണവും നടത്തി.വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.








