ഡിവൈഎഫ്ഐ കട്ടപ്പന സൗത്ത് മേഖല സമ്മേളനം നടന്നു

കഴിഞ്ഞ രണ്ടുവർഷമായി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് കട്ടപ്പനയിലും പരിസര മേഖലകളിലും ഡിവൈഎഫ്ഐ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നത്. തുടർന്നാണ് സമ്മേളനം നടത്തപ്പെട്ടത്. വള്ളക്കടവിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു. ടൗണിൽ പ്രകടനവും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ബി അനൂപ് ഉദ്ഘാടനം ചെയ്തു.
മനുഷ്യനെ കൊല്ലണമെന്ന അജണ്ട നടപ്പിലാക്കുകയാണ് സംഘപരിവാർ. എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും എല്ലാം ഇതേ വിഭാഗത്തിൽ പെടുന്നതാണെന്നും ബി അനൂപ് പറഞ്ഞു. മേഖലാ പ്രസിഡന്റ് സെബിൻ ഇളംമ്പള്ളി അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പ്രസിഡന്റ് ഫൈസൽ ജാഫർ, പ്രസിഡന്റ് ജോബി അബ്രഹാം , ജോയിന്റ് സെക്രട്ടറി നിയാസ് അബു തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറിയായി ബിബിൻ ബാബുവിനെയും പ്രസിഡന്റ് ആയി സെബിൻ ഇളംമ്പള്ളിയേയും, ട്രഷററായി ലിജോ ജോസിനെയും തിരഞ്ഞെടുത്തു.