തൂവല്‍ വെള്ളച്ചാട്ടത്തില്‍ യുവാവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും മുങ്ങി മരിച്ചു
തൂവല്‍ വെള്ളച്ചാട്ടത്തില്‍ യുവാവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ചു. നെടുങ്കണ്ടം സ്വദേശികളാണ് മരിച്ചത്. ശനി രാത്രി അരുവിയിലെ വെള്ളച്ചാട്ടത്തിന് സമീപം ചെരുപ്പുകള്‍ കണ്ടതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. സമീപത്ത് ഇവര്‍ എത്തിയതെന്ന് സംശയിക്കുന്ന ബൈക്കും കണ്ടെത്തി. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും മണിക്കൂറുകളോളം നടത്തിയ തെരച്ചിലില്‍ രാത്രി 11.45 ഓടെ യുവാവിന്റെയും അല്‍പ്പസമയത്തിന് ശേഷം പെണ്‍കുട്ടിയുടെയും മൃതദേഹം കണ്ടെത്തി.