ചട്ടഭേദഗതിയുടെ മറവിൽ ജനങ്ങളെ കൊള്ളയടിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധസദസ്സ് നടത്തി

Aug 30, 2025 - 09:32
 0
ചട്ടഭേദഗതിയുടെ മറവിൽ ജനങ്ങളെ കൊള്ളയടിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധസദസ്സ് നടത്തി
This is the title of the web page

ചട്ടഭേദഗതിയുടെ മറവിൽ ജനങ്ങളെ കൊള്ളയടിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധസദസ്സ് നടത്തി. നഗരസഭ മിനിസ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വച്ച് പ്രവർത്തകർ ചട്ടഭേദഗതിയുടെ പകർപ്പ് കത്തിച്ചു.എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഭൂപതിവ് നിയമഭേദഗതി ചട്ടത്തിന് മന്ത്രിസഭ നൽകിയത്തോടെ ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമായെന്ന ഗവണ്മെന്റിന്റെയും ഇടത്പക്ഷത്തിന്റെയും അവകാശവാദം യഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണെന്നും, മലയോരജനതയെ കൊള്ളയടിക്കാനുള്ള സുവർണ്ണാവസരമായി ഭൂനിയമ ഭേദഗതിയെ സർക്കാർ മാറ്റിയെന്നും പ്രതിഷേധസദസ്സ് ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ചട്ടഭേദഗതി നടപ്പോക്കിയ ഗവണ്മെന്റിന് കുഴലൂതുന്ന ഇടുക്കിയിൽ നിന്നുള്ള മന്ത്രിക്ക്‌ ഭൂനിയമ നിയമത്തേക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയില്ലെന്നും മലയോരകർഷകരെ വഞ്ചിക്കാൻ കൂട്ട് നിൽക്കുന്ന മന്ത്രി കർഷകജനതയോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക്‌ പ്രസിഡണ്ട്‌ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി കട്ടപ്പന മണ്ഡലം പ്രസിഡണ്ട്‌ സിജു ചക്കുംമൂട്ടിൽ, കാഞ്ചിയാർ മണ്ഡലം പ്രസിഡണ്ട്‌ അനീഷ് മണ്ണൂർ, നേതാക്കളായ ജോസ് മുത്തനാട്ട്, ജോയി ആനിത്തോട്ടം, ഷാജി വെള്ളംമാക്കൽ, സിബി പാറപ്പായി, എ എം സന്തോഷ്‌, പ്രശാന്ത് രാജു, റൂബി വേഴമ്പത്തോട്ടം, സണ്ണി ചെറിയാൻ,ബിജു പൊന്നോലി, സി എം തങ്കച്ചൻ ജോസ് ആനക്കല്ലിൽ, പി എസ് മേരിദാസൻ, സി കെ സരസൻ, പൊന്നപ്പൻ അഞ്ചപ്ര, അരുൺകുമാർ കാപ്പുകാട്ടിൽ, റിന്റോ വേലനാത്ത്, ഷാജൻ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow