നാടൊന്നായി ആംബുലൻസിന് വഴിയൊരുക്കിയ ആൻ മരിയ ജോയി യാത്രയായി
ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെ മകൾ ആൻ മരിയ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി.കൊച്ചി അമൃത ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു.ജൂൺ ഒന്നാം തീയതി രാവിലെ 6. 30ന് ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്.തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും അതിനുശേഷം വിദഗ്ധചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു .പിന്നീട് ജൂലൈ മാസത്തിൽ കോട്ടയം കാരിത്താസിലേക്ക് മാറ്റി.ഓഗസ്റ്റ് നാലിന് രാത്രി 11:40ന് ആൻ മരിയ എല്ലാവരെയും കണ്ണീരിലാഴ്ത്തി യാത്രയായി.സംസ്കാര ചടങ്ങുകൾ ഓഗസ്റ്റ് 6 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇരട്ടയാർ സെൻറ് തോമസ് ദേവാലത്തിൽ നടക്കും.