കട്ടപ്പന കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനം ആചരിച്ചു

കട്ടപ്പന നഗരസഭാ കോൺഫറൻസ് ഹാളിൽ വച്ചാണ് കർഷക ദിനം ആചരിച്ചത്. കർഷക ദിനത്തോടനുബന്ധിച്ച് കട്ടപ്പന വെള്ളക്കടവ് സ്നേഹസദൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ റാലി സംഘടിപ്പിച്ചു.തുടർന്ന് നടന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ ജെ ബെന്നി അധ്യക്ഷനായിരുന്നു.നഗരസഭാചെയർ പേഴ്സൺ ബീനാ ടോമി ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു.നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റിയംഗങ്ങളായ സിബി പാറപ്പായി, ജാൻസി ബേബി, മനോജ് മുരളി, ഐബിമോൾ രാജൻ , കൃഷി ഓഫീസർ ആഗ്നസ് ജോസ് ,കൃഷി അസിസ്റ്റൻറ് റാണി ജേക്കബ്,മനോജ് എം. തോമസ് ,സി.എസ്. അജീഷ് , രതീഷ് വരകുമല, ചന്ദ്രൻ ബി. എന്നിവർ സംസാരിച്ചു.