മൃഗസംരക്ഷണ വകുപ്പിന്റെ കന്നു കുട്ടി പരിപാലന പദ്ധതിയുടെ ജില്ല ഓഫീസ് കട്ടപ്പനയിൽ നിന്നും മാറ്റുവാനുള്ള നടപടിയിൽ പ്രതിഷേധമുയർത്തി കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി രംഗത്ത്

കട്ടപ്പന നഗരസഭ വക കെട്ടിടത്തിൽ മാർക്കറ്റിനുള്ളിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ കന്നു കുട്ടി പരിപാലന പദ്ധതിയുടെ ജില്ല ഓഫീസ് പ്രവർത്തിക്കുന്നത്. 1991ൽ സ്ഥാപിതമായതാണ് ഈ ഓഫീസ്. കഴിഞ്ഞ നാലുമാസം മുമ്പ് ജില്ലാ ഓഫീസർ കട്ടപ്പനയിൽ നിന്നും ഈ ഓഫീസ് നെടുങ്കണ്ടത്തേക്ക് മാറ്റി പ്രവർത്തിപ്പിക്കുവാൻ റിക്വസ്റ്റ് നൽകിയതായാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത് എന്നാണ് നേതാക്കൾ പറയുന്നത്. ഇതോടെയാണ് ഈ നടപടിയിൽ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്.
നിലവിൽ ഇത്തരത്തിലുള്ള സർക്കാർ ഓഫീസുകൾ മാറിപ്പോകുന്ന സാഹചര്യമുണ്ടായാൽ കട്ടപ്പനയുടെ വികസനത്തെ തന്നെ ഇത് പ്രതികൂലമായി ബാധിക്കും. ഇതിനാൽ എന്ത് വിലകൊടുത്തും ഈ ഓഫീസ് കട്ടപ്പനയിൽ തന്നെ നിലനിർത്താൻ നടപടി ഉണ്ടാകണമെന്ന് ആവശ്യമാണ് ശക്തമായിരിക്കുന്നത്. ഓഫീസ് മാറ്റുവാൻ കാരണമായി പറയുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കട്ടപ്പന മുൻസിപ്പാലിറ്റി മുൻപാകെ റിക്വസ്റ്റ് നൽകിയെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നുംബന്ധപ്പെട്ടവർ നൽകിയില്ല എന്ന് കട്ടപ്പന നഗരസഭ കൗൺസിലർ കൂടിയായ സിജു ചാക്കുമൂട്ടിൽ പറഞ്ഞു.
നിലവിൽ ഒമ്പതോളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.കന്നുക്കുട്ടി പരിപാലന പദ്ധതിക്കായി ജില്ലയിൽ രണ്ട് ഓഫീസുകൾ ആണുള്ളത് അതിൽ ഒന്നാണ് കട്ടപ്പനയിലെത്. സ്പെഷ്യൽ ലൈവ് സ്റ്റോക്ക് ബ്രീഡിങ് പ്രോഗ്രാമാണ് പ്രധാനമായും ഈ ഓഫീസ് മുഖാന്തിരം നടക്കുന്നത്. കൂടാതെ സൊസൈറ്റികൾ വഴി വിതരണം ചെയ്യുന്ന കേരള ഫീഡ്സ് കാലിത്തീറ്റ യുടെവിതരണവും ഈ ഓഫീസ് മുഖാന്തരം ആണ് നടക്കുന്നത്.