കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻ്റെ അറുപതാം വാർഷികവും തോറ്റവരുടെ യുദ്ധങ്ങൾ നാടക പുസ്തക പ്രകാശനവും 15-ന്

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻ്റെ അറുപതാം വാർഷികവും തോറ്റവരുടെ യുദ്ധങ്ങൾ നാടക പുസ്തക പ്രകാശനവും 15-ന് 3 മണിക്ക് കട്ടപ്പന ദർശന ഹാളിൽ നടക്കും.ഹൈറേഞ്ചിൽ ആദ്യകാല ഫിലിം സൊസൈറ്റി സംഘാടനത്തിൽ മുഖ്യപങ്കുവഹിച്ച എം.എസ്. തങ്കപ്പൻ, മാത്യു ജോർജ്, ജോസഫ് ജോൺ, എൻ.എ.തോമസ്, ടോമി സ്വപ്ന, മാത്യു കിഴക്കേമുറി എന്നിവരെ ആദരിക്കും.ഇ ജെ.ജോസഫ് രചിച്ച തോറ്റവരുടെ യുദ്ധങ്ങൾ നാടകം, സംവിധായകൻ നരിപ്പറ്റ രാജു ചലച്ചിത്ര താരം ജയകുറുപ്പിന് നൽകി പ്രകാശനം ചെയ്യും. എസ്. ജോതിസ് പുസ്തകം പരിചയപ്പെടുത്തും.
ഡോ. അംനസ് ബേബി, എം.എ. അഗസ്റ്റിൻഎന്നിവർ ഷാജി എൻ കരുൺ അനുസ്മരണ പ്രഭാഷണം നടത്തും. എഴുത്തുകാരൻ ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഷാജി ചിത്ര അദ്ധ്യക്ഷനാകും. കെ.ആർ. രാമചന്ദ്രൻ, ടി.ടി.തോമസ്, മോബിൻ മോഹൻ, നന്ദൻ മേനോൻ, അഡ്വ. വി.എസ്. ദിപു, പ്രിൻസ് ഓവേലിൽ, ഷിബു ഇൻസൈറ്റ് തുടങ്ങിയവർ പ്രസംഗിക്കും.പിറവി സിനിമയുടെ പ്രദർശനവും നടക്കും.