കട്ടപ്പന വൈഎംസിഎ സമാധാന വാരാചാരണവും സ്നേ സാഹോദര്യ ജ്വാല തെളിയിക്കലും ധീര ജവാന്മാർക്ക് ആദരവും say No to Drugs പ്രോജക്ട് ഉദ്ഘാടനവും നടന്നു

കട്ടപ്പന വൈഎംസിഎ ഹാളിലാണ് പരിപാടി നടന്നത് . വൈഎംസിഎ പ്രസിഡൻ്റ് കെ.ജെ ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സമാധാനവാരത്തിൻ്റെ സമാപന സമ്മേളനം വൈഎംസിഎ സംസ്ഥാന പബ്ലിക് റിലേഷൻസ് ബോർഡ് ചെയർമാൻ ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്നേഹ സാഹോദര്യ ജ്വാല റിട്ട. ക്യാപ്റ്റൻ സുബിൻ ജോസഫ് തെളിയിക്കും. ദേശീയോദ്‌ഗ്രഥന പ്രതിജ്ഞയ്ക്ക് റിട്ട. സിപി ഒ ഇന്ത്യൻ നേവി എം എൽ ജോസഫ് നേതൃത്വം നൽകും.
ധീര ജവാന്മാർക്ക് ആദരവ് നൽകുന്ന പരിപാടി കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു .സേ നോ ടു ഡ്രഗ്സ് വൈ എം സി എ പ്രോജക്ടിന് റിട്ട എയർഫോഴ്സ് സാർജൻ്റ് എ. ജെ തോമസ് തുടക്കം കുറിക്കും. ജനറൽ സെക്രട്ടറി സൽജു ജോസഫ് സെക്രട്ടറി ടോമി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.