അമേരിക്കയുടെ ഇന്ത്യാ വിരുദ്ധ നിലപാടുകൾക്കെതിരെയും മോദി സർക്കാരിൻ്റെ രാജ്യവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടിയും കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു

അമേരിക്കയുടെ ഇന്ത്യാ വിരുദ്ധ നിലപാടുകൾക്കെതിരെയും മോദി സർക്കാരിൻ്റെ രാജ്യവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടിയും കോൺസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു.ചെറുതോണി ടൗണിൽ നടന്ന പ്രതിക്ഷേധ പരിപാടികൾ ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു.
ഡി.സി.സി. സെക്രട്ടറി എം.ഡി അർജുനൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. അംഗം അഡ്വ. ഇം എം. ആഗസ്തി,കെ.പി.സി.സി. സെക്രട്ടറി എസ്. അശോകൻ , യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഇബ്രാഹിം കുട്ടി കല്ലാർ സിറിയക്ക് തോമസ്, എ.പി. ഉസ്മാൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗിച്ചു.