രാജകുമാരി വ്യാപാരി വ്യവസായി ഏകോപന സമിതി സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ വ്യാപാര ദിനാഘോഷം സംഘടിപ്പിച്ചു

ഓഗസ്റ്റ് 9 രാജ്യവ്യാപകമായി ദേശീയ വ്യാപാര ദിനം ആചരിക്കുകയാണ്. വ്യാപാര ദിനത്തോട് അനുബന്ധിച്ചു സംസ്ഥാനത്തെ വ്യാപാരികൾ ഈ ദിനം സേവന ജീവകാരുണ്യ പ്രവർത്തന ദിനമായിട്ടാണ് ആചരിച്ചത്. സംസ്ഥാന കമ്മറ്റിയുടെ നിർദേശപ്രകാരമാണ് സേവന ജീവകാരുണ്യ പ്രവർത്തന ദിനമായി ആചരിച്ചത് . വ്യപാരി വ്യവസായി ഏകോപന സമിതി രജകുമാരി സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ സേവന ദിനം ഡയാലിസ് രോഗിക്ക് ചികിസ സഹായം നൽകിക്കൊണ്ടാണ് ആചരിച്ചത്.
സാമൂഹ്യ സേവന രംഗത്ത് നിരവധി പ്രവർത്തങ്ങൾ നടത്തുന്ന യൂണിറ്റുകളിൽ ഒന്നാണ് രാജകുമാരി, ചികിത്സ സഹായങ്ങൾ ഭക്ഷ്യകിറ്റുകൾ, പഠന സഹായം തുടങ്ങി നിരവധി സേവനങ്ങൾ ഇതിനകം രാജകുമാരി യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിട്ടുണ്ട്. വ്യാപാര ദിനത്തോട് അനുബന്ധിച്ചു പതാക ഉയർത്തുകയും പൊതുയോഗം സംഘടിപ്പിക്കുകയും ചെയ്‌തു. യുണിറ്റ് പ്രസിഡന്റ് വി വി കുര്യാക്കോസ്,ജനറൽ സെക്രട്ടറി സോജൻ വർഗീസ്,ട്രഷർ ഒ എ ജോൺ,ജില്ലാ സെക്രട്ടറി റോയി വർഗീസ്,യൂത്ത് വിങ് പ്രസിഡന്റ് റിജോ കുര്യൻ,കമ്മറ്റി ഭാരവാഹികൾ വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.