കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടേയും നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൻ്റെയും ഇടുക്കി ജില്ലാ ശിശു സംരക്ഷണ വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ മസ്തിഷ്ക വികസന സെമിനാർ ഓഗസ്റ്റ് 8ന്

Aug 6, 2025 - 11:46
 0
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടേയും നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൻ്റെയും ഇടുക്കി ജില്ലാ ശിശു സംരക്ഷണ വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ മസ്തിഷ്ക വികസന സെമിനാർ ഓഗസ്റ്റ് 8ന്
This is the title of the web page

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടേയും നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൻ്റെയും ഇടുക്കി ജില്ലാ ശിശു സംരക്ഷണ വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ മസ്തിഷ്ക വികസന സെമിനാർ ഓഗസ്റ്റ് എട്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് സ്കൂൾ ഹാളിൽ നടക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെസെൻ്റർ ഫോർ ന്യൂറോ സയൻസ് ഡയറക്ടറും കാൺപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റിസേർച്ച് അസോസിയേറ്റും യു എസ് എ മിഷിഗൺ യൂണിവേഴ്സിറ്റി റിസേർച്ച് ഫെലോയുമായ ഡോ. പി.എസ് ബേബി ചക്രപാണി സെമിനാർ ഉദ്ഘാടനം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കുട്ടികളുടെ മസ്തിഷ്ക വികസനം വിദ്യാഭ്യാസ അഭിരുചി , സ്വാഭാവ രൂപീകരണം, മാനസീക സംഘർഷം ലഘൂകരിക്കൽ അദ്ധ്യാപകരും രക്ഷകർത്താക്കളും നേരിടുന്ന പ്രശ്നങ്ങൾ ഇവയോടുള്ള ശാസ്ത്രീയ കാഴ്ചപ്പാടുകൾ സമീപനങ്ങൾ പരിഹാര മാർഗ്ഗങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ ക്ലാസ്സുകൾ സെമിനാറിൽ നടക്കും. കുട്ടികൾക്കായി ഓർമ്മശക്തി ,/വർദ്ധിപ്പിക്കുക, പഠനം ക്രമീകരിക്കുകയും ലഘൂകരിക്കുകയും ചെയ്യുന്നതിനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ എന്നീ വിഷയങ്ങളിൽ ഗവേഷക സംഘത്തിൻ്റെ പ്രത്യേക പരിശീലനക്കളരി ഉണ്ടായിരിക്കുന്നതാണ്.

കുട്ടികളുടെ പരിശീലന കളരിയ്ക്ക് നേതൃത്വം കുസാറ്റ് ബയോടെക്നോളജി ഡിപ്പാർട്ട്മെൻ്റിലെ സെൻ്റർ ഫോർ ന്യൂറോ സയൻസ് പ്രൊജക്ട് അസിസ്റ്റൻ്റ് ശ്രുതി രവിവർമ്മ, റിസേർച്ച് സ്കോളർമാരായ കൃഷ്ണപ്രിയ, റിഷികേശ്, ആസിഫ് എം, രാഹുൽ എന്നിവർ നേതൃത്വം നൽകും

What's Your Reaction?

like

dislike

love

funny

angry

sad

wow