8 ലക്ഷം രൂപ മുടക്കി നവീകരിച്ച കട്ടപ്പന കൊച്ചു തോവാള കോളനി - പുഞ്ചിരിക്കവല റോഡിന്റെ ഉദ്ഘാടനം നടന്നു

കട്ടപ്പന നഗരസഭ 2025-26 വാർഷീക പദ്ധതിയിൽപ്പെടുത്തി 8 ലക്ഷം രൂപ മുടക്കിയാണ് കൊച്ചു തോവാള കോളനി - പുഞ്ചിരിക്കവല റോഡിന്റെ നവീകരണം നടന്നത്. 155 മീറ്റർ റോഡാണ് കോൺക്രീറ്റ് ചെയ്ത് യാത്രാ യോഗ്യമാക്കിയത്. കട്ടപ്പന നഗരസഭയുടെയും ഇരട്ടയാർ പഞ്ചായത്തിന്റെയും അതിർത്തി റോഡാണ് ഇത് .
സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങളും മറ്റും കടന്ന് പോകുന്ന റോഡ് ആദ്യ ഘട്ടം 7 ലക്ഷം രൂപ മുടക്കി നഗരസഭയിൽ നിന്നും നന്നാക്കിയിരുന്നു എങ്കിലും ബാക്കി ഭാഗം തകർന്ന് കിടക്കുകയായിരുന്നു. ഇപ്പോൾ 8 ലക്ഷം രൂപ മുടക്കി ഈ ഭാഗം കുടി നവീകരി ച്ചതോടെ പൂർണ്ണമായും സഞ്ചാരയോഗ്യമായി.
നവീകരിച്ച റോഡിൻറെ ഉദ്ഘാടനം നഗരസഭ PWD സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിൽ നിർവ്വഹിച്ചു.K.J വർക്കി കുളക്കാട്ടുവയലിൽ അദ്ധ്യക്ഷനായിരുന്നു യോഗത്തിൽ തങ്കച്ചൻ ഉതിരക്കുളം, ജോയി പന്തമാക്കൽ, റേറാമി നിരപ്പേൽ, പാപ്പച്ചൻ കടുപ്പിൽ , ടോണി നെല്ലമ്പുഴ തുടങ്ങിയവർ സംസാരിച്ചു.