ലബ്ബക്കട ജെ. പി. എം. കോളേജിൽ വീണ്ടും റാങ്കുകളുടെ തിളക്കം

ലബ്ബക്കട, ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ റാങ്കുകളുടെ തിളക്കം. എം. ജി. സര്‍വ്വകലാശാല, ബിരുദാനന്തരബിരുദപരീക്ഷകളിൽ രണ്ടു റാങ്കുകളാണ് ഇത്തവണ കോളേജ് കരസ്ഥമാക്കിയത്. കൂടാതെ വിവിധവിഭാഗങ്ങളിൽ ഉയർന്ന വിജയശതമാനവും നേടുകയുണ്ടായി.
കോമേഴ്സ് വിഭാഗത്തിലെ ദിവ്യാമോൾ ജി. രണ്ടാം റാങ്കും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ ബെൻഷ ബി. ജെ. പത്താം റാങ്കും കരസ്ഥമാക്കി.കോളേജിലെ ചിട്ടയായ അധ്യയനവും അധ്യാപകരുടേയും മാനേജുമെൻ്റിൻ്റേയും നിസ്തുലമായ സേവനങ്ങളുമാണ് തങ്ങളെ വിജയത്തിലെത്തിച്ചതെന്ന് റാങ്കു ജേതാക്കൾ പറഞ്ഞു.
കെ. ചപ്പാത്ത്, പുതുവൽ വീട്ടിൽ സെൽവി, പരേതനായ ഗുണശേഖരൻ ദമ്പതികളുടെ മകളാണ് ദിവ്യമോൾ. ഓടമേട് നെയ്താവിളയിൽ ജോസ്,ബിന്ദു ദമ്പതികളുടെ മകളാണ് ബെൻഷ.ഇരുവരേയും കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് സി. എസ്. ടി., കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. , വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി, കോളേജ് ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി. , വിവിധ വിഭാഗം മേധാവികൾ എന്നിവർ അഭിനന്ദിച്ചു.