കർഷക കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുരിക്കാശ്ശേരിയിൽ പ്രതിഷേധ മാർച്ച് നടത്തി

Jul 30, 2025 - 10:59
 0
കർഷക കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുരിക്കാശ്ശേരിയിൽ പ്രതിഷേധ മാർച്ച് നടത്തി
This is the title of the web page

വന്യജീവി ആക്രമണത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട്, താമരശേരി ഫോറസ്‌റ്റ് റെയിഞ്ചാ ഫീസിലേക്ക് സമാധാനപരമായി കർഷകമാർച്ച് നടത്തിയ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്  മാജൂസ് മാത്യൂസിനെയും, കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളെയും ക്രൂരമായി മർദിക്കുകയും ജയിലിൽ അടയ്ക്കു കയും ചെയ്ത പിണറായി സർക്കാരിന്റെ കർഷക വഞ്ചനക്കെതിരെ കർഷക കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുരിക്കാശേരി ടൗണിൽ വമ്പിച്ച പ്രതിഷേത മാർച്ച് സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മുരിക്കാശ്ശേരി  ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി സെന്റർ ജംഷനിൽ അവസാനിച്ചു. തുടർന്നു നടത്തിയ പ്രതിക്ഷേധ യോഗം കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് ഉൽഘാടനം ചെയ്തു. അറസ്റ്റ് ചെയ്ത കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനെയും, ഭാരവാഹികളെയും ഉടൻ വിട്ടയക്കണമെന്നും, അല്ലാത്ത പക്ഷം അതി ശക്തമായ സമരങ്ങൾ സംസ്ഥാനത്ത് ഉടനീളം വ്യാപിപ്പിക്കുമെന്നും, അതോടൊപ്പം മനുഷ്യ ജീവനുകളെ വന്യമൃഗങ്ങൾക്ക് എറിഞ്ഞു കൊടുക്കുന്ന പിണറായി വിജയന്റെ ക്രൂര വിനോദം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിയോജക മണ്ഡലം പ്രസിഡന്റ് റ്റോമി തെങ്ങും പള്ളി അദ്ധ്യക്ഷം വഹിച്ചു. DCC സെക്രട്ടറി വിജയകുമാർ മറ്റക്കര , മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു .വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോർജ് , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേൽ, ജോസ് ആനക്കല്ലിൽ , Ps മേരി ദാസൻ , എന്നിവർ പ്രസംഗിച്ചു. 

   ജോബി വയലിൽ, ഷീൻ ജോസഫ് , തങ്കച്ചൻ പാണാട്ടിൽ, തോമസ് മുണ്ടൻ മല,സാലസ് കൊന്നത്തടി, ഡിക്ലർക്ക് സെബാസ്റ്റ്യൻ, നാരായണൻ കുന്തിനി, പീറ്റർ രാമസ്വാമി, മിനി ആലിൻചുവട് , തോമസ് അരയത്തിനാൽ, രാജേഷ് വലിയമറ്റം എന്നിവർ പ്രതിക്ഷേധ മാർച്ചിന് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow